കൊച്ചി: വിദ്യാഭ്യാസം എന്നത് സ്കൂളിൽ നിന്നോ ക്ലാസ് റൂമുകളിൽ നിന്നോ മാത്രം ലഭിക്കുന്നതല്ലെന്നും, നല്ല രീതിയിൽ ജീവിതം ഒരുക്കുകയാണ് പ്രധാനമെന്നും ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ. നല്ല ചിന്തയും നല്ല പെരുമാറ്റവും ആണ് കുട്ടികളിൽ വളർത്തേണ്ടത്. ......
തീരദേശത്തിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി കേരള റീജിയന് ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (KRLCC) രൂപം നല്‍കിയിട്ടുള്ള കോസ്റ്റല്‍ ഏരിയ ഡവലപ്പ്മെന്റ് ഏജന്‍സി ഫോര്‍ ലിബറേഷന്‍ (CADAL) എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുമായി (ESSS) സഹകരിച്ചു തീരദേശ, ഉള്‍നാടന്‍ മത്സ്യ മേലയിലെ വികസന സാധ്യതകള്‍, പ്രതിസന്ധികള്‍, പ്രതിവിധികള്‍ എന്നിവയെക്കുറിച്ച് ശാസ്ത്രീയവും പ്രായോഗികവുമായ അവബോധം വര്‍ദ്ധിപ്പിക്കുകയും ഈ രംഗത്ത് കേരളത്തിലെ തദ്ദേശ ഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്ത സാധ്യതകളെക്കുറിച്ച് വ്യക്തമായ ഒരു ധാരണ രൂപപെടുത്താനുമായിട്ടാണ് ശില്പശാല സംഘടിപ്പിച്ചത്.
എറണാകുളം പ്രൊവിഡന്‍സ് റോഡിലെ സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഓഡിറ്റോറിയത്തില്‍ രാവിലെ വരാപ്പുഴ അതിരൂപത സഹായ മെത്രാൻ ബിഷപ്പ് ഡോ. ആന്റണി വാലുങ്കൽ ഉദ്ഘാടനം ചെയ്തു. ......
ചെന്നൈ: തമിഴ്നാട്ടിൽ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട രാഷ്ട്രീയ നീക്കങ്ങൾക്കിടെ നിർണായക വഴിത്തിരിവ്. സർക്കാർ രൂപീകരണത്തിന് ഇല്ലെന്ന് മുൻ മുഖ്യമന്ത്രിയും എഐഎഡിഎംകെ നേതാവുമായി എടപ്പാടി കെ പളനിസാമി വ്യക്തമാക്കി. ......
പിണറായി വിജയനെതിരെ രൂക്ഷ വിമർശനമുയർത്തി കേരള കോൺഗ്രസ് എം നേതാക്കൾ. നിയമസഭാ തിരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തിരിച്ചടിക്ക് പ്രധാന കാരണം പിണറായി വിജയനാണെന്ന് കേരള കോൺഗ്രസ് എം സംസ്ഥാന സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിൽ നേതാക്കൾ ആരോപിച്ചു. ......
പശ്ചിമ ബംഗാളിൽ ചരിത്രവിജയം സ്വന്തമാക്കി ആദ്യമായി ബിജെപി അധികാരത്തിലെത്തിയതിനു പിന്നാലെ, സംസ്ഥാന ജനങ്ങളോട് നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കൊൽക്കത്തയിലെ ബിഗ്രേഡ് പരേഡ് ഗ്രൗണ്ടിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിലാണ് വികാരനിർഭരമായ രംഗങ്ങൾ അരങ്ങേറിയത്. ......
ദോഹ: ഖത്തറിലെ ഇന്ത്യൻ കൾച്ചറൽ സെന്ററിന്റെ (ICC) പ്രതിവാര കലാവിരുന്ന് ‘വെനസ്ഡേ ഫിയസ്റ്റ’ നൃത്യാഞ്ജലി ഇന്ത്യൻ കലകളുടെയും സംസ്കാരത്തിന്റെയും ഉജ്ജ്വലമായ ആഘോഷമായി മാറി. ബുധനാഴ്ച ഐസിസി അശോക ഹാളിൽ നടന്ന ചടങ്ങിൽ വിവിധ കമ്മ്യൂണിറ്റി സംഘടനകൾ അവതരിപ്പിച്ച വൈവിധ്യമാർന്ന നൃത്തരൂപങ്ങൾ ഇന്ത്യയുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം വിളിച്ചോതുന്നതായിരുന്നു.ചടങ്ങിൽ
ഐസിസി പ്രസിഡന്റ് എ.പി. മണികണ്ഠൻ അധ്യക്ഷതവഹിച്ചു
സമൂഹത്തിന് നൽകിയ മികച്ച സംഭാവനകൾ പരിഗണിച്ച് ഐസിസി അഫിലിയേറ്റഡ് സംഘടനകളായ ഓണാട്ടുകര പ്രവാസി അസോസിയേഷൻ പ്രസിഡന്റ് സുമേഷ് കുമാർ, പയ്യന്നൂർ സൗഹൃദ വേദി ഖത്തർ പ്രസിഡന്റ് ശ്രീജീവ് സി.കെ. ......
ദോഹ: അൽ മദ്രസത്തുല്‍ ഇസ്ലാമിയ ദോഹയുടെ 2026-27 അധ്യയന വർഷത്തേക്കുള്ള പ്രവേശനോത്സവം വൈവിധ്യമാർന്ന പരിപാടികളോടെ സംഘടിപ്പിച്ചു. ഐഡിയൽ സ്കൂളിലെ എ.പി.ജെ ഓഡിറ്റോറിയത്തിലാണ് പരിപാടി നടന്നത്. ......
ദോഹ/വാഷിംഗ്ടൺ: ഖത്തർ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് മുഹമ്മദ് ബിൻ അബ്ദുൽറഹ്മാൻ ബിൻ ജാസിം അൽ താനി അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസുമായി വാഷിംഗ്ടണിൽ കൂടിക്കാഴ്ച നടത്തി. ......
ദോഹ: യുണൈറ്റഡ് അറബ് എമിറേറ്റ്സിനു നേരെ ഇറാൻ നടത്തിയ ആക്രമണത്തെ ഖത്തർ ശക്തമായി അപലപിച്ചു. രണ്ട് ബാലിസ്റ്റിക് മിസൈലുകളും മൂന്ന് ഡ്രോണുകളും ഉപയോഗിച്ച് നടത്തിയ ആക്രമണത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റിരുന്നു. ......
ഐപിഎസ് ഉദ്യോഗസ്ഥന്റെ ഭാര്യയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. ആന്ധ്രപ്രദേശ് കേഡറിലെ വിരമിച്ച ഐപിഎസ് ഉദ്യോഗസ്ഥൻ വിനയ് രഞ്ജൻ റേയുടെ ഭാര്യ തനുജ രഞ്ജനെ (62)യാണ് കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. ജൂബിലി ഹിൽസിലെ പ്രശാസൻ നഗറിലുള്ള വസതിയിൽവെച്ചാണ് തനുജയെ കൊലപ്പെടുത്തിയത്.
നേപ്പാൾ സ്വദേശിയായ വീട്ടുജോലിക്കാരി കൽപ്പനയുടെ നേതൃത്വത്തിൽ കവർച്ചാ സംഘമാണ് തനുജയെ കൊലപ്പെടുത്തിയതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.കൽപ്പന ഒളിവിലാണ്. ......